തിരുവനന്തപുരം: സത്യം മൂടിവെക്കപ്പെടുകയും വ്യാജവാർത്തകൾ പെരുകുകയും ചെയ്യുന്ന വർത്തമാനകാലത്ത്, മാധ്യമസ്വാതന്ത്ര്യത്തിന്റെ മൂല്യം ഓർമ്മിപ്പിച്ചുകൊണ്ട് ഇന്ന് ലോക പത്രസ്വാതന്ത്ര്യ ദിനം. ഭയരഹിതമായും പക്ഷപാതമില്ലാതെയും വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമപ്രവർത്തകരുടെ അവകാശത്തെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
ഈ വർഷത്തെ പ്രമേയം
യുനെസ്കോയുടെ നേതൃത്വത്തിൽ എല്ലാ വർഷവും പ്രത്യേക പ്രമേയവുമായാണ് ഈ ദിനം ആചരിക്കുന്നത്. ......
തിരുവനന്തപുരം:കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പ്രവചനങ്ങളെയും വിവാദങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ജനപിന്തുണയിൽ ബഹുദൂരം മുന്നിലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് ആർക്കൊപ്പമാണെന്ന് അടിവരയിട്ടു പറയുന്നു. ......
പൂന്നെ:പുണെയിലെ സ്പെഷ്യൽ കോടതിയിൽ രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് പരിഗണിക്കവെ, വിനായക് ദാമോദർ സവർക്കറുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തർക്കവിഷയങ്ങളിലൊന്നായ ദയാഹർജികൾ ഔദ്യോഗികമായി ചർച്ചാവിഷയമായി. ആൻഡമാൻ സെല്ലുലാർ ജയിലിൽ കഴിയുന്ന കാലത്ത് സവർക്കർ അഞ്ച് തവണ ബ്രിട്ടീഷ് അധികാരികൾക്ക് ദയാഹർജി സമർപ്പിച്ചിരുന്നു എന്ന വസ്തുത അദ്ദേഹത്തിന്റെ കൊച്ചുമകനും പരാതിക്കാരനുമായ സത്യകി സവർക്കർ കോടതിയിൽ പരസ്യമായി സമ്മതിച്ചു. ......
വീട്ടിൽ സൂക്ഷിച്ച 124 ലിറ്റർ വിദേശ മദ്യവുമായി വീട്ടമ്മ അറസ്റ്റിൽ. പാലക്കാട് കൊല്ലങ്കോട് കണ്ടച്ചിറയിലാണ് സംഭവം.......
പശ്ചിമ ബംഗാളിലെ ഫൽത നിമയസഭാ മണ്ഡലത്തിൽ സമ്പൂർണ റീപോളിങ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. മണ്ഡലത്തിലെ 285 പോളിങ് സ്റ്റേഷനുകളിലും മേയ് 21ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ......
ടെഹ്റാൻ: ആണവ വിഷയത്തിൽ അമേരിക്കയുടേത് ഇരട്ടത്താപ്പെന്ന് ഇറാന്റെ കുറ്റപ്പെടുത്തൽ. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശം വയ്ക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നത് അമേരിക്കയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. ......
ദോഹ പ്രവാസജീവിതത്തിന്റെ സമ്പന്നമായ അധ്യായം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന, ഇൻകാസ് ഖത്തർ പ്രസ്ഥാനത്തിന്റെ അടിത്തറ പാകിയ സ്ഥാപക നേതാവായ ശ്രീ. സാം കുരുവിള വിളനിലത്തിന് ഖത്തർ ഇൻകാസ് ഹൃദയം നിറഞ്ഞ യാത്രയയപ്പ് നൽകി.
ഖത്തറിലെ സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തന രംഗങ്ങളിൽ വർഷങ്ങളായി അദ്ദേഹം നൽകിയ നിസ്തുല സംഭാവനകളും, ഇൻകാസിനെ ശക്തമായ പ്രസ്ഥാനമായി വളർത്തിയെടുക്കാൻ അദ്ദേഹം സഹിച്ച ത്യാഗങ്ങളും ചടങ്ങിൽ അനുസ്മരണീയമായി ഓർമ്മപ്പെടുത്തി.
ഐ.സി.സി മുംബൈ ഹാളിൽ നടന്ന ചടങ്ങ് ഖത്തർ ഇൻകാസ് മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. ......
ന്യൂഡൽഹി: വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഹർമൻപ്രീത് കൗറാണ് ടീമിന്റെ ക്യാപ്റ്റൻ.......
കർണാടക ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച കെ സി കർശന നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 5 കോളേജുകളിൽ ഇത്തരത്തിൽ വൃത്തിഹീനമായ ഭക്ഷണമാണ് നൽകുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. ......
പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി വലിയ പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം നാളെ രാവിലെ 8.30 ന് കോട്ടയം ഭദ്രാസനാധിപൻ ഡോ യുഹാനോൻ മാർ ദിയസ്കോറോസിൻ്റെ മുഖ്യകാർമികത്വത്തിൽ വി.മൂന്നിമേൽ കുർബ്ബാന. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഉത്ഘാടനം ചെയ്യും. വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് ഈ വർഷത്തെ ഓർഡർ ഓഫ് സെൻ്റ് ജോർജ് അവാർഡ് ഡോ. ......